Friday, May 18, 2012

മാറ്റുവിന്‍



പൊരുതുവാന്‍ മെയ്യില്‍ കരങ്ങളുണ്ട്
ചോരയില്‍ പോരട്ടവീര്യമുണ്ട്
കരളില്‍ എരിയുന്ന പന്തമുണ്ട്
കണ്ണില്‍ കൊളുത്തുവാന്‍ അഗ്നിയുണ്ട്
എയ്യുവാന്‍ നാവില്‍ ശരങ്ങളുണ്ട്
വാക്കിന്നു വാള്‍ത്തലയുടെ മൂര്‍ച്ചയുണ്ട്
മുന്നിലീ അഴലിന്‍ ആഴിയുണ്ട്
നിസ്വരുടെ ദൈന്യമാം രോദനങ്ങള്‍
എന്നിട്ടുമെന്തേ മനുഷ്യനത്രേ നീ
പ്രതിമയെപ്പോലെ  പകച്ചുനില്‍പ്പൂ
കഴുതയെപ്പോലെ കരഞ്ഞിരിപ്പൂ
ഇനിയെന്നു വാള്‍ത്തലകള്‍ രാകിവെക്കും
ഇനിയെന്നു കുന്തങ്ങള്‍ മൂര്‍ച്ചകൂട്ടും
ഇനിയെന്നു കലാപം ഇനിയെന്നു യുദ്ധങ്ങള്‍
ഇനിയെന്നു മാറ്റത്തിന്‍ കാഹളങ്ങള്‍

1 comment:

Sasikala Alappat said...

നടന്നതും നടക്കുന്നതും ഒന്നും പോരാ, ഇനിയും കലാപങ്ങൾ വേണം എന്നാണോ വികാസേട്ടാ... തീക്ഷ്ണമായ വരികൾ...അഭിവാദ്യങ്ങൾ... (ജയ് പറയുന്നത് സത്യമാണോ???!!!!)